ഇന്ന് ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന വർഗങ്ങൾ ഏതൊക്കെ ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഇന്ന് ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന വർഗങ്ങൾ ഏതൊക്കെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 01:57 pm IST
Facebook
Twitter
WhatsAppTelegram

ആവാസ വ്യവസ്ഥയിലെ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം , അനിയന്ത്രിതമായ വികസന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വേട്ടയാടൽ, വന്യജീവി കള്ളക്കടത്ത്, എന്നിവയാണ് ഇന്ന് ജീവി വർഗങ്ങൾ നേരിടുന്ന പ്രധാന ഭീഷണികൾ . ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്നില്ല എന്നു കണ്ടെത്തുന്ന പലല ജീവിവർഗങ്ങളും പ്രാദേശിക തലത്തിൽ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയാണ് .

ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന ചില ജീവി വർഗങ്ങളെ കുറിച്ച് അറിയാം 

ബംഗാൾ കടുവ

ലോകത്തിലെ മൊത്തം കടുവയുടെ പകുതിയോളം ബംഗാൾ കടുവകളാണ് . അതിൽ 70% ഇന്ത്യയിലാണ് ജീവിക്കുന്നത് .കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആവാസ വ്യവസ്ഥകളിൽ ജീവിക്കാൻ കഴിയുന്ന, ചൂടും തണുപ്പും ഉള്ള താപനിലയെ നേരിടാൻ കഴിവുള്ള ഇവയുടെ എണ്ണം വർഷങ്ങളായി കുറഞ്ഞു വരികയാണ് . പതിറ്റാണ്ടുകളായി ചർമ്മത്തിനും ശരീരഭാഗങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ മാറ്റം എന്നിവ ഇവയുടെ വംശനാശഭീഷണിയ്‌ക്ക് കാരണമായി.

ഈനാംപേച്ചി

ഇന്ന് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിലൊന്ന് ഈനാംപേച്ചിയാണ് . ഏഷ്യ – ആഫ്രിക്ക വൻകരകളിൽ 8 സ്പീഷീസുകളായി ഈനാംപേച്ചികൾ കാണപ്പെടുന്നു. വലിപ്പത്തിനനുസരിച്ച് ഒന്നരക്കിലോ മുതൽ 33 കിലോ വരെ ഇവയ്‌ക്ക് തൂക്കമുണ്ട്. പുറത്തുള്ള കെരാറ്റിൻ ശൽക്കങ്ങളാണ് ഇവയുടെ രക്ഷാകവചം.ചൈനയിലും വിയറ്റ്നാമിലും അമേരിക്കയിലുമാണ് ഈനാംപേച്ചികൾ കൂടുതൽ വെല്ലുവിളി നേരിടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 10 ലക്ഷത്തിലധികം ഈനാംപേച്ചികൾ വേട്ടയാടപ്പെട്ടുഎന്നാണ് കണക്കുകൾ.

മരപ്പട്ടി

മൂന്നുമുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുണ്ടാകാറുള്ള മരപ്പട്ടികൾക്ക് മൂക്കുമുതൽ വാലിന്റെ അറ്റം വരെ ഏകദേശം ഒരു മീറ്റർ നീളമുണ്ടായിരിക്കും. വാലിനു ഏകദേശം 45 സെന്റീമീറ്ററാണു നീളമുണ്ടായിരിക്കും .ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ കണ്ടെത്തിയിട്ടുണ്ട്. ഇറച്ചിയ്‌ക്കായി മരപ്പട്ടികളെ കൊല്ലാറുണ്ട്. അതുപോലെ വെരുകു വംശത്തിൽ പെട്ട ജീവികളെ അവയുടെ സുഗന്ധോത്പാദന കഴിവുകൊണ്ടും, മരുന്നുകളുണ്ടാക്കാനും പിടിക്കുന്നതിനാൽ, മരപ്പട്ടികളേയും പിടിക്കാറുണ്ട്. 1972-ലെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മരപ്പട്ടി.

ഹിമപ്പുലികൾ

ഹിമപ്പുലികൾക്ക് വളരെ വലിയ ആവാസ വ്യവസ്ഥകളുണ്ടായിരുന്നു. കൂടാതെ ഏഷ്യയിലെ പർവതനിരകളിലും ഇവയെ കണ്ടിരുന്നു . ഇപ്പോൾ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാലയത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ ഇവയെ കാണാനാകൂ, ഇന്ത്യയിൽ ഇവ 500 ൽ താഴെയാണ്. പെൺ ഹിമപ്പുലികൾ രണ്ട് വർഷത്തിലൊരിക്കൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് മാത്രമേ ജീവൻ നൽകാറുള്ളൂ .

ലോകത്തിലെ അത്യപൂർവമായതും വംശ നാശഭീഷണി നേരിടുന്നതുമായ പ്രൈമേറ്റ് വിഭാഗക്കാരാണ് സിംഹവാലൻ കുരങ്ങുകൾ. കേരളം കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ ഉയരമുള്ള മഴക്കാടുകളിൽ മാത്രമേ ഇവയുള്ളൂ.ഇന്ന് നാലായിരത്തിൽ താഴെ സിംഹവാലൻ കുരങ്ങുകളേ അവശേഷിക്കുന്നുള്ളൂ. ജീവി ഏതായാലും അവയുടെ വംശനാശഭീഷണിക്കു പിന്നിലുള്ള കാരണം ഒന്നു തന്നെ, മനുഷ്യരുടെ കാട് കയ്യേറ്റവും കയ്യും കണക്കുമില്ലാത്ത വേട്ടയും

1970കളിൽ സൈലന്റ് വാലിയിലെ കുന്തിപ്പുഴയിൽ വൈദ്യുതിയുൽപാദനത്തിനായി അണക്കെട്ട് നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ഉയരമുള്ള മരങ്ങളിൽ ചെറുകൂട്ടങ്ങളായി കഴിഞ്ഞുപോന്ന സിംഹവാലൻ കുരങ്ങുകൾ അതോടെ പ്രശസ്തിയിലേക്കുയർന്നു. പദ്ധതി നടപ്പിലായാൽ ഒട്ടേറെ വനവും ഒപ്പം സിംഹവാലനെപ്പോലുള്ള അപൂർവ ജീവികളും നശിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രകൃതിസ്നേഹികൾ ശക്തമായ പ്രക്ഷോഭം നടത്തി. ഇന്ത്യയെങ്ങും ആളിപ്പടർന്ന ഈ പ്രക്ഷോഭങ്ങളുടെ പ്രതീകമായി മാറിയത് സിംഹവാലൻ കുരങ്ങുകളാണ്.

Tags: endangered species india
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies