കടുവകൾക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്നപ്പോൾ ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നില്ല. ഒന്നു ചലിക്കുക പോലും ചെയ്യാതെ നിമിഷങ്ങളോളം ആ അവസ്ഥ തുടർന്നു.
മഹാരാഷ്ട്രയിലായിരുന്നു സംഭവം.വനാന്തർ ഭാഗത്തു കൂടി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളായിരുന്നു കടുവയുടെ മുന്നിൽ അകപ്പെട്ടത്.രണ്ടു കടുവകളാണ് ബൈക്കിനു മുന്നിലും,പിന്നിലുമായി നിലയുറപ്പിച്ചത്.
യുവാക്കളുടെ സമീപത്ത് ഏറെ നേരം നിലയുറപ്പിച്ചെങ്കിലും കടുവകൾ അവരെ ആക്രമിച്ചില്ല.
അതുവഴി ആ സമയം കാറിൽ വന്നവരാണ് സംഭവം മൊബൈലിൽ പകർത്തിയത്. ബൈക്കിൽ നിന്ന് ഇറങ്ങുകയോ,ബൈക്ക് മുന്നോട്ട് എടുക്കുകയോ ചെയ്യരുതെന്നും അവർ യുവാക്കൾക്ക് നിർദേശം നൽകി.
ഇതനുസരിച്ച് കടുവകൾ കാട്ടിലേക്ക് തിരികെ പോകുന്നതു വരെ യുവാക്കൾ അനങ്ങാതിരുന്നു.യുവാക്കളുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകാതിരുന്നതോടെ കടുവകൾ തിരികെ കാട്ടിലേക്ക് പോയി.