ദുബായ്: ഭൂമിയോടുള്ള കരുതലും, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്ത് ഇന്ന് ദുബായ് കാര്‍ രഹിത ദിനം ആചരിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വേഗമേറിയ ജീവിത സാഹചര്യങ്ങളിലും പാലിക്കേണ്ടതാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ദുബായ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന കാര്‍ രഹിത ദിനം.
തുടര്‍ച്ചയായി ഒന്‍പതാമത് വര്‍ഷമാണ് കാര്‍ ഒഴിവാക്കി, പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും അത് വഴി കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകാനും ദുബായ് കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും, കാര്യക്ഷമമായതുമായ പൊതു ഗതാഗത സംവിധാനമാണ് ദുബായിലേത്. രണ്ടായിരത്തി പത്തില്‍ ദുബായ് നഗരസഭയിലെ ഉദ്യോഗസ്ഥരും, ജീവനക്കാരും തുടങ്ങി വെച്ച ആദ്യ കാര്‍ രഹിത ദിനത്തില്‍ ആയിരം കാറുകളാണ് പൊതു നിരത്തില്‍ നിന്നും ഒഴിവായതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് അറുപതിനായിരം ആയി ഉയര്‍ന്നു.
ദുബായ്ക്ക് പുറമേ റാസ് അല്‍ ഖൈമ, അജ്മാന്, അല്‍ ഐന്‍ മുനിസിപ്പാലിറ്റികള്‍ കൂടി ഇത്തവണ ദുബായ്ക്കൊപ്പം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു എന്നത് ശ്രദ്ധേയമാണ്