ദുബായ്: ദുബായിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇതിനെ തുടർന്ന്, നൂറിലേറെ കുടുംബങ്ങളെയാണ് കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചത്. കെട്ടിടത്തിൽ മലയാളികളടക്കമുള്ള താമസക്കാർ ഉണ്ടായിരുന്നു.
ഇന്നലെ രാത്രി 8.30 ഓടെ പരിസരപ്രദേശത്ത് ചെറിയ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടതായണ് താമസക്കാരിലൊരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 108 അപ്പാര്‍ട്ട്മെന്റുകളുള്ള കെട്ടിടമായിരുന്നു. കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞതായി റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും സ്ഥലത്തെത്തി.
തുടർന്ന്, താമസക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും അറിയിച്ചു.