കുവൈറ്റ് സിറ്റി: ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും FM 93.3 ലും AM 96.3 ലും ലഭ്യമാകുന്ന പ്രോഗ്രാം രാത്രി 8.30 മുതൽ 9.00 മണി വരെയാകും പ്രക്ഷേപണം ചെയ്യുക. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും എംബസി അഭിപ്രായപ്പെട്ടു.
“കുവൈറ്റിൽ ആദ്യമായി ഹിന്ദിയിൽ റേഡിയോ സംപ്രേഷണം ആരംഭിക്കുകയാണ് !.2024 ഏപ്രിൽ 21 മുതൽ എല്ലാ ഞായറാഴ്ചകളിലും FM 93.3 ലും AM 96.3 ലും കുവൈറ്റ് റേഡിയോയിൽ ഒരു ഹിന്ദി പ്രോഗ്രാം ആരംഭിച്ചതിന് ഇന്ത്യൻ എംബസി കുവൈറ്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിനന്ദിക്കുന്നു.ഇത് ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു ചുവടുവെപ്പ് കൂടിയാണ്” ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
📻 Start of first ever Hindi Radio broadcast in Kuwait!
Embassy of India expresses appreciation to @MOInformation for starting a Hindi programme on Kuwait Radio on FM 93.3 and AM 96.3 on every Sunday (8.30-9 pm) starting 21 April 2024, a step that will further strengthen 🇮🇳🤝🇰🇼. pic.twitter.com/6F46I5uhX8
— India in Kuwait (@indembkwt) April 21, 2024
കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് ഏകദേശം 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. എഞ്ചിനീയർമാരും , ഡോക്ടർമാരും , ചാർട്ടേഡ് അക്കൗണ്ടൻ്റുമാരും , ശാസ്ത്രജ്ഞരും , സോഫ്റ്റ്വെയർ വിദഗ്ധരും, ചെറുകിട വ്യാപാരി വ്യവസായികളുമടങ്ങുന്ന ഇവർ കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം കൂടിയാണ്.