മൊസൂള്‍: ഇറാക്കിലെ മൊസൂളില്‍ യു.എസ് സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ബാങ്ക് തകര്‍ന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയോടെ നടന്ന ആക്രമണത്തിലാണ് ഐ എസ് ഭീകരര്‍ പണം സൂക്ഷിച്ചിരുന്ന ബാങ്ക് യു.എസ് സഖ്യസേന തകര്‍ത്തത്. ഐ എസ് ഭീകരര്‍ ഇവിടെ നാലര കോടി ഡോളര്‍ കറന്‍സി നിക്ഷേപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം യു.എസ് സേന ഐ എസ് പണം സൂക്ഷിച്ചിരുന്ന മറ്റൊരു കേന്ദ്രവും തകര്‍ത്തിരുന്നു. ഇവിടെ ഭീകരരുടെ ഒന്‍പത് കോടി ഡോളറാണ് ഉണ്ടായിരുന്നത്. പണത്തിന്‍റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതോടെ ഐ എസ് സാമ്പത്തിക ബുദ്ധിമുട്ടിലായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐ എസ് ഭീകര സംഘടനയിലെ അംഗങ്ങളുടെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.