കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ആതിഥ്യം മരുളുന്പോള് ജില്ലയുടെ കായിക പ്രതീക്ഷകള്‍ വാനോളമാണ്. ഉഷാസ്കൂള്‍ ഓഫ് അതലറ്റിക്സ്, പുല്ലൂരാന്‍പാറ, സായി എന്നിവിടങ്ങളില്‍ നിന്നായി ഏഴുപേരാണ് കേരള ടീമില്‍ മത്സരിക്കുന്നത്.
ഒളിന്പ്യന്‍ പിടി ഉഷയുടെ പരിശീലന മികവില്‍ ഷഹര്‍ബാന, സ്നേഹ, അബിതാമേരി മാനുവല്‍ എന്നിവരും പുല്ലൂരന്പാറ സ്കൂളില്‍ നിന്നും അപര്‍ണ റോയി, ലിസ്ബത്ത് കരോളിന്, ഡിവിന് ടോം, സായിയുടെ മുഹമ്മദ് റസാന് എന്നിവരാണ് കേരള ടീമിലെ കോഴിക്കോടന്‍ സാന്നിധ്യം. ഈ ഏഴുപേര്‍ കേരളത്തിനായി പത്ത് സ്വര്‍ണമെങ്കിലും നേടിതരുമെന്നാണ് പരിശീലകരുടെ പ്രതീക്ഷ.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഷഹര്‍ബാന 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം നേടിയപ്പോള്അബിതമേരി 800 മീറ്ററിലും 1500 മീറ്ററിലുംസ്വര്ണം സ്വന്തമാക്കിയിരുന്നു. 2014 ലെ ദേശീയ സ്കൂള്‍ മീറ്റിലാണ് സ്നേഹയുടെ മെഡല്‍ നേട്ടം. ഇത്തവണ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
സംസ്ഥാന സ്കൂള്‍ മേളയില്‍ സ്വര്‍ണം നേടിയ പുല്ലൂരന്പാറയുടെ അപര്ണറോയി 100 മീറ്റര്‍ ഹര്‍ഡിസിലും, ലിസ്ബത്ത് കരോളിന്, ഹംജന്പ്, ലോഗ് ജന്പ്,ട്രിപ്പിള്‍ ജന്പ് എന്നിവയിലും , ഡിവിന് ടോം പോള്‍വാൾട്ടിലുമാണ് മാറ്റുരയ്ക്കുന്നത്. സായിയുടെ
മുഹമ്മദ് റസാന് 800 ഹര്‍ഡില്‍സിലാണ് മത്സരം. സ്വന്തം നാടും പരിചിതമായ ഗ്രൗണ്ടും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ഇവരില്‍ ദേശിയ കായിക മേളയിലെ താരങ്ങളെ ഉള്‍പ്പെടെ സംഭാവന ചെയ്തേക്കും.