മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ചിന് കിരീടം. ബ്രിട്ടന്റെ ആന്‍ഡി മുറെയെ തോല്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ ജ്യോക്കോവിച്ച് കിരീടം നേടിയത്. 6-1, 7-5, 7-6 (7-3) എന്ന സ്കോറിനായിരുന്നു ജ്യോക്കോവിച്ചിന്റെ വിജയം.
ഓസ്ട്രേലിയന്‍ ഓപ്പണിലെ ജ്യോക്കോവിച്ചിന്റെ ആറാം കിരീടനേട്ടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടത്തില്‍ ഇതോടെ ജ്യോക്കോവിച്ച് ഓസ്ട്രേലിയയുെട റോയ് എമേഴ്സണിന്റെ റെക്കോഡിനൊപ്പമെത്തി. ജ്യോ്ക്കോവിച്ചിന്റെ പതിനൊന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മുറെയുടെ അഞ്ചാമത്തെ തോല്‍വിയാണിത്. നാ്ല് തവണയും മുറെ അടിയറവ് പറഞ്ഞത് ജ്യോക്കോവിച്ചിനോടായിരുന്നു.