ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരങ്ങളുടെ ലേലം ബംഗളുരുവില്‍ പുരോഗമിക്കുന്നു. മലയാളിതാരം സഞ്ജു സാംസണെ 4.20 കോടി രൂപക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. യുവരാജ് സിംഗിനെ ഏഴ് കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ആശിഷ് നെഹ്റയാണ് ഹൈദരാബാദ് ടീമില്‍ എത്തിച്ചേര്‍ന്ന മറ്റൊരു താരം. 5.50 കോടിക്കായിരുന്നു നെഹ്റെയെ ടീം സ്വന്തമാക്കിയത്.
ഓസിസ് ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണാണ് വിലകൂടിയ താരമായത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 9.5 കോടി രൂപക്കാണ് വാട്സണെ കൈക്കലാക്കിയത്.
മോഹിത് ശര്‍മ്മയെ 5.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണെ 3.50 കോടിക്കും ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെ 3.80 കോടിക്കും പൂനെ സ്വന്തമാക്കി. വിന്‍ഡീസ് ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് എന്നിവരെ 2.30 കോടി വീതം നല്കി രാജ്കോട്ട് ടീം സ്വന്തമാക്കി.
ഓസ്ട്രേലിയന്‍ ട്വന്റി20 ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് മാര്ട്ടിന് ഗപ്റ്റില്‍, ശ്രീലങ്കയുടെ തിസാസ പെരേര, ഇന്ത്യയുടെ അശോക് ഡിന്‍ഡ എന്നിവരെ ലേലത്തില്‍ ആരും സ്വന്തമാക്കില്ല.