വാഷിംഗ് ടണ്‍: പ്ലൂട്ടോയുടെ ഉപരിതലത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നാസ പുറത്തു വിട്ടു. ജലസാന്നിദ്ധ്യം നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ശാസ്ത്രലോകത്തിന് തുറന്നു കൊടുക്കുന്നത് നിഗൂഢതകളുടെ വലിയ കാഴ്ചകളാണ്.
ചൊവ്വയ്ക്ക് സമാനമായ ദൃശ്യങ്ങളാണ് പ്ലൂട്ടോയുടെ ചിത്രം പകർത്തിയപ്പോൾ നാസയ്ക്ക് ലഭിച്ചത്. അടർന്നു കിടക്കുന്ന പാറകളും മലകളും, മിനുക്കമാർന്ന സമതലങ്ങളും ചേർന്നതാണ് നാസയുടെ പര്യവേഷണ വാഹനം പകർത്തിയ പ്ലൂട്ടോയുടെ പുതിയ ഉപരിതല ചിത്രം. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവൻ നിലനിന്നിരുന്നതു പോലെ തോന്നിക്കുന്ന മഞ്ഞു മൂടിയ ഗ്രഹത്തിനു സമാനമായ ചിത്രമാണ് നാസയുടെ ഉപഗ്രഹം പകർത്തിയത്.
ഏകദേശം 80 കിമി ദൂരം ഉള്ള ചിത്രമാണിത്. പ്ലൂട്ടോ പര്യവേഷണം തുടങ്ങിയതിനു ശേഷം ലഭിച്ച ചിത്രങ്ങളിൽ ഏറ്റവും തിളക്കമാർന്ന ചിത്രങ്ങളാണ് ഇപ്പോൾ ലഭിച്ചത്. ജല സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ചൊവ്വയിലേതിനു സമാനമായ ദൗത്യങ്ങൾ പ്ലൂട്ടോയിലേക്കും ആവർത്തിക്കാനുള്ള ആവേശം ശാസ്ത്ര, ലോകത്തിനു സമ്മാനിക്കുന്നതാണ് പുതിയ ചിത്രങ്ങളും കണ്ടെത്തലുകളും.