ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തുന്നു. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ 35 ദിര്‍ഹം ഈടാക്കാനാണ് തീരുമാനം. ജൂലൈ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിമാന ടിക്കറ്റെടുക്കുന്ന സമയത്ത് ഈ തുകയും നല്‍കേണ്ടി വരും. രണ്ട് വയസില്‍ താഴെ പ്രായമുളള കുട്ടികള്‍, ഒരേ ഫ്ളൈറ്റ് നമ്പറിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍, വിമാനജീവനക്കാര്‍ എന്നിവരെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ച്ച് ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്‍കൂറായി നികുതി നല്‍കേണ്ടി വരും.