ന്യൂഡൽഹി : ലാൻസ് നായക് ഹനുമന്തപ്പയുടെ മരണം അതീവ ദുഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹനുമന്തപ്പയെപ്പോലുള്ള സൈനികരാണ് രാഷ്ട്രത്തെ സേവിക്കുന്നതെന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാമന്ത്രി ട്വീറ്റ് ചെയ്തു . അദ്ദേഹത്തിലെ സൈനികന് ഒരിക്കലും മരണമില്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു .
സിയാച്ചിൻ ഹിമപാതത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിലായിരുന്ന ലാൻസ് നായക് ഹനുമന്തപ്പ ഇന്ന് രാവിലെ 11.45 നാണ് ഡൽഹി ആർ. ആർ ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചത് .
He leaves us sad & devastated. RIP Lance Naik Hanumanthappa. The soldier in you remains immortal. Proud that martyrs like you served India.
— Narendra Modi (@narendramodi) February 11, 2016