കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2016, 01:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മലയാള, തമിഴ് സിനിമാലോകത്തെ മുന്‍നിര താരങ്ങളും രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പ്രിയനടന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി.

പ്രതീക്ഷാഭരിതമായ കലാജീവിതത്തിനാണ് അകാലത്തില്‍ വിരാമമായതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജനകീയനും, ബഹുമുഖ പ്രതിഭയുമായിരുന്ന മണിയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും, ആരാധകര്‍ക്കും ഒപ്പം അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

മണിക്കൊപ്പം അഭിനയിച്ച വേഷങ്ങള്‍ ഓര്‍ത്തെടുത്താണ് സിനിമാ താരങ്ങള്‍ പലരും ആ അഭിനയപ്രതിഭയുടെ അപ്രതീക്ഷിത വേര്‍പാട് പങ്കുവെച്ചത്. വാര്‍ത്തയിലെ അവിശ്വസനീയതയും പലരുടെയും അഭിപ്രായങ്ങളില്‍ നിറഞ്ഞുനിന്നു. ബെത്്‌ലഹേമില്‍ തന്റെ ഒപ്പം അഭിനയിച്ച മോനായിക്ക് ആദരാഞ്ജലി എന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍. മണിച്ചേട്ടനും പോയി എന്ന വാക്കുകളിലൂടെയാണ് ജയസൂര്യ അവിശ്വസനീയത പങ്കുവെച്ചത്. വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന വാക്കുകളിലൂടെയാണ് ജയറാം മണിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത കുറിച്ചത്.

മണിയുമൊത്തുള്ള നീണ്ട ഓര്‍മകളായിരുന്നു മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്ന് പറഞ്ഞ മമ്മൂട്ടി തമിഴില്‍ മണിയുടെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയതും ഓര്‍ത്തെടുക്കുന്നു. ആമേനിലെ ലൂയിപാപ്പന്‍ എന്ന മണിയുടെ കഥാപാത്രത്തിന്റെ ചിത്രം സഹിതമായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യു മണിയുടെ വേര്‍പാട് പങ്കുവെച്ചത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും തമിഴ് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളും മണിയുടെ വേര്‍പാടില്‍ സോഷ്യല്‍ മീഡിയയിലൂടെ ദു:ഖം പങ്കുവെച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തുടങ്ങിയവരും മണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies