നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2026, 05:18 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ മഹാപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 633 ആയി. 2,426 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ, മാനേജ്മെന്റ് അതോറിറ്റി (NDRRMA) അറിയിച്ചു. ദുരന്തം നടന്ന് നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.

ഓഗസ്റ്റ് 26ന് രാവിലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ പ്രദേശങ്ങളെ നടുക്കിയ വൻ വെള്ളപ്പാച്ചിലുണ്ടായത്. ഭോട്ടെ കോശിയുടെ പോഷകനദിയായ ലെൻഡെയുടെ ഒഴുക്ക് ഹിമപാതത്തെ തുടർന്ന് തടസ്സപ്പെട്ടതോടെ രൂപപ്പെട്ട തടാകം തകർന്നതാണ് അതിശക്തമായ പ്രളയത്തിന് കാരണമെന്നാണ് വിലയിരുത്തൽ. വെള്ളത്തിനൊപ്പം പാറകളും മണ്ണും ചെളിയും കുത്തിയൊലിച്ചതോടെ വൻ ദുരന്തമാണ് മേഖലയിൽ ഉണ്ടായത്.

സുനാമി തിരമാലകളെപ്പോലെ കുതിച്ചെത്തിയ വെള്ളപ്പാച്ചിൽ ജലവൈദ്യുത നിലയങ്ങൾ, പാലങ്ങൾ, റോഡുകൾ, മൊബൈൽ ഫോൺ ടവറുകൾ, വീടുകൾ ഉൾപ്പെടെയുള്ള നിരവധി നിർമിതികളെ നിമിഷങ്ങൾക്കകം തകർത്തു. ചൈനയുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ എട്ട് ജില്ലകളെയാണ് ദുരന്തം ഗുരുതരമായി ബാധിച്ചത്. റസുവ, നുവാക്കോട്ട്, താഡിംഗ് എന്നീ മൂന്ന് ജില്ലകളിൽ വൻതോതിലുള്ള നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹിമാലയത്തിൽ നിന്നെത്തിയ കല്ലുകളും മണ്ണും ചെളിയും അടിഞ്ഞുകൂടി പല പ്രദേശങ്ങളും വലിയ ചെളിക്കൂമ്പാരങ്ങളായി മാറിയിരിക്കുകയാണ്. നിരവധി അടി ഉയരത്തിൽ മണ്ണും പാറകളും അടിഞ്ഞതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി.

നേപ്പാൾ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ദുരന്തബാധിത മേഖലകളിൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. എട്ട് ജില്ലകളിൽ നിന്നായി നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെയും മറ്റ് പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ തുടർച്ചയായി എത്തുന്നതിനാൽ ആശുപത്രി മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കനത്ത മഴ വീണ്ടും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. പ്രളയബാധിതമായ ത്രിശൂലി നദിയിൽ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. അപകടസാധ്യത കണക്കിലെടുത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാദൗത്യവും നിർത്തിവെച്ചു.

നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മുൻകരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയും ഉയരുന്ന ജലനിരപ്പും തുടരുന്നതിനാൽ ദുരന്തബാധിത മേഖലയിൽ കൂടുതൽ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.

മരണസംഖ്യ 633 ആയി ഉയർന്നതിനൊപ്പം 2,426 പേരെ കാണാതായെന്ന ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെ നേപ്പാളിനെ ബാധിച്ച ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാകുകയാണ്. കാണാതായവർക്കായുള്ള തിരച്ചിലും മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനവും കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.

Tags: Bhote Koshi FloodNepal Flood DisasterNepal Flood Death TollNepal Rescue Operation
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies