ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശൃംഖലയിലെ ആറാമത്തെ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. നാല് മണിയോടെയാണ് ഉപഗ്രഹവും വഹിച്ച് പിഎസ്എല്‍വി സി-32 കുതിച്ചുയര്‍ന്നത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ പിന്നീട് വ്യക്തമാക്കി.
വ്യോമ, ജല ഗതാഗതത്തിന് സൗകര്യമൊരുക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. ഐആര്‍എന്‍എസ്എസ് -1 ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്. മൊത്തം ഏഴ് ഉപഗ്രഹങ്ങളാണ് ഈ ശ്രേണിയില്‍ ഉള്ളത്. ജനുവരിയിലായിരുന്നു ഐആര്‍എന്‍എസ് 1 ഇയുടെ വിക്ഷേപണം.
അവസാന ഉപഗ്രത്തിന്റെ വിക്ഷേപണവും ഈ വര്‍ഷം തന്നെ നടത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഐആര്‍എന്‍എസ് 1 എഫ് നിശ്ചിത ഭ്രമണപഥത്തിലെത്തിയതോടെ അമേരിക്കയുടെ ഗ്ലോബല്‍ പ്രൊസസിംഗ് സംവിധാനത്തിന്റെയും റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സംവിധാനത്തിന്റെയും സഹായമില്ലാതെ തന്നെ ഇന്ത്യയ്‌ക്ക് ഗതിനിര്‍ണ്ണയം നടത്താനാകും.
2013 ലാണ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ് 1 എ ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹവിക്ഷേപണം വിജയകരമാക്കിയതിന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.