അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2016, 06:15 pm IST
FacebookTwitterWhatsAppTelegram

ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്‌ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

വായുജിത് എഴുതുന്നു ..

അസഹിഷ്ണുതയുള്ളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .

ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .

തലസ്ഥാനമായ കൊൽക്കത്തയ്‌ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.

തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ.

ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .

ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്‌ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ .

രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്‌ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം .

രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്‌ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്‌ക്കടിയാണ് . ഒപ്പം ഊരുവിലക്കും.

ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്

ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .

സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്‌ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ?

ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?

രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .

സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്‌ക്ക് ആരു സമാധാനം പറയും ?

ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്‌ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .

പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .

ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies