പിണറായിക്കാലത്തെ ചുവപ്പ് ചോരയുടേതാകുമോ ?
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

പിണറായിക്കാലത്തെ ചുവപ്പ് ചോരയുടേതാകുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2016, 02:21 pm IST
FacebookTwitterWhatsAppTelegram

വായുജിത്


.

അൻപതാണ്ടുകൾക്ക് മുൻപും മറ്റ് സംഘടനകളോട് സിപിഎമ്മിന്റെ പെരുമാറ്റം എങ്ങനെയായിരുന്നെന്ന് എം വി രാഘവന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട് . പാപ്പിനിശ്ശേരിയിൽ ബസ് കാത്തുനിന്ന ആർ.എസ്.എസ് കാരെ രാഘവന്റെ നാട്ടിൽ വന്ന് അങ്ങനെ ഷൈൻ ചെയ്തിട്ട് പോകണ്ട എന്ന് പറഞ്ഞ് സിപിഎമ്മുകാർ പഞ്ഞിക്കിട്ട കഥ എം വി രാഘവൻ ഒരല്പം അഭിമാനത്തോടെ തന്നെയാണ് ഒരു ജന്മം എന്ന തന്റെ ആത്മകഥയിൽ വിവരിക്കുന്നത് .

അന്ന് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന രാഘവൻ പിന്നീട് താൻ വളർത്തിയ ഗുണ്ടാപ്പടയുടെ അക്രമങ്ങൾ നേരിട്ടനുഭവിക്കേണ്ടി വന്നു എന്നത് മറ്റൊരു ചരിത്രം . രാഘവൻ മാത്രമല്ല പാപ്പിനിശ്ശേരിയിലെയും പറശ്ശിനിക്കടവിലേയും പാമ്പുകളും ചീങ്കണ്ണികളുമൊക്കെ ആ ദുരവസ്ഥയിൽ കൂടി കടന്നുപോയവരാണല്ലോ.

New Doc 1_1

1996 മുതൽ 2001 വരേയും 2006 മുതൽ 2011 വരേയും സിപിഎം അധികാരത്തിലിരുന്നപ്പോഴുണ്ടായിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും കേരളം മറന്നിട്ടില്ല . രാഷ്‌ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്ന സംഘടനകൾക്ക് അവരുടെ പ്രധാന നേതാക്കളെ നഷ്ടമായത് ഈ കാലയളവിലാണ് . തിണ്ണമിടുക്കും ഭരണവും കൂടിയാകുമ്പോൾ വർഗ്ഗശത്രുക്കളെ അക്ഷരാർത്ഥത്തിൽ തന്നെ ഉന്മൂലനം ചെയ്യുകയായിരുന്നു .

1996 ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അഞ്ചു ദിവസത്തിനുള്ളിൽ ബിജെപിയുടെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രനെ കാലപുരിക്കയച്ചു . പരുമല ഡിബി കോളേജിൽ എസ് എഫ് ഐ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ കല്ലെറിഞ്ഞു കൊന്നതും അതേ നായനാർ സർക്കാരിന്റെ കാലത്താണ് .

anusujith

ഇതേക്കുറിച്ച് ടി എം ജേക്കബ്ബ് സഭയിൽ ചോദ്യമുന്നയിച്ചപ്പോൾ എ ബി വിപിക്കാരല്ലേ മരിച്ചത് . തനിക്കെന്താ എന്ന നായനാരുടെ ചോദ്യം കുപ്രസിദ്ധമായിരുന്നു. പിന്നീട് 1999 ഡിസംബർ ഒന്നിന് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് അവരുടെ അദ്ധ്യാപകനായ കെ ടി ജയകൃഷ്ണൻ മാഷിനെ മാർക്സിസ്റ്റുകാർ വെട്ടിക്കൊന്നതും ഈ കാലയളവിൽ തന്നെയായിരുന്നു.

1996-2001 കാലത്ത് മുപ്പതോളം ആർ.എസ്.എസ് – ബിജെപി പ്രവർത്തകരെയാണ് സിപിഎമ്മുകാർ ഇല്ലാതാക്കിയത് . ഇതിൽ തന്നെ പലകേസുകളും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തേച്ചുമാച്ചു കളഞ്ഞു. പരുമല സംഭവത്തിൽ പോലീസും സർക്കാരും കാണിച്ച അലംഭാവത്തെപ്പറ്റി സൂചിപ്പിച്ച കോടതിക്ക് തങ്ങൾ നിസ്സഹായരാണ് എന്ന് പോലും പറയേണ്ടി വന്നു. കൊലയാളികളെ രക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അത്രയ്‌ക്കുണ്ടായിരുന്നു.

kt jayakrishnan

2006 ൽ അച്യുതാനന്ദൻ സർക്കാർ അധികാരമേറ്റതിനു ശേഷം സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇരുപതിൽ പരം പേർ ആ കാലഘട്ടത്തിലും കൊല്ലപ്പെട്ടു . 2008 ൽ ശിവരാത്രി ദിനത്തിൽ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളിൽ കണ്ണൂർ നടുങ്ങി വിറയ്‌ക്കുകയായിരുന്നു . വൃക്കരോഗിയായ, ശയ്യാവലംബിയായ 65 കാരനെ വരെ വെട്ടിക്കൊല്ലാൻ മടികാട്ടാത്ത അക്രമ പരമ്പരയായിരുന്നു അരങ്ങേറിയത്. പോലീസ് പിന്തുണയോടെയായിരുന്നു അക്രമങ്ങളെല്ലാം.

ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിൽ എസ് എഫ് ഐ – എ ബി വി പി സംഘർഷത്തിനിടെ ഏലിയാസ് എന്ന പോലീസുകാരൻ കൊല്ലപ്പെട്ടതാണ് ശ്രദ്ധേയമായ മറ്റൊരു സംഭവം . നിരപരാധികളായ എ ബി വി പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിലിട്ട് തല്ലിച്ചതയ്‌ക്കാൻ കൂട്ടു നിന്ന സർക്കാർ എസ് എഫ് ഐ ക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചത് . ഒടുവിൽ സത്യം പുറത്തുവന്നതോടെ തൊടുന്യായം പറഞ്ഞ് തലയൂരുകയായിരുന്നു. എ ബി വി പി പ്രവർത്തകരുടെ എല്ലു തകർന്നത് മാത്രം മിച്ചം.

2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുമ്പോഴും കേരളം മാർക്സിസ്റ്റ് അക്രമങ്ങളുടെ നടുവിലാണ് . തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19 മുതൽ തുടങ്ങിയ അക്രമങ്ങൾ ഇതുവരേയും ഒതുങ്ങിയിട്ടില്ല . തൃശൂരിൽ ഒരു ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി കൊലപാതക പരമ്പരകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് . തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ , ബൂത്തിലിരുന്നവരെ , പ്രവർത്തിച്ചവരെ എന്നുവേണ്ട അനുഭാവികളെപ്പോലും വെറുതെ വിടുന്നില്ല.

13256262_1271839119510554_1419026505731500243_n

കിണറ്റിൽ മുടി ഇടുക , മണ്ണെണ്ണ ഒഴിക്കുക , സ്കൂട്ടർ തള്ളി കിണറ്റിലിടുക , വാഹനം കത്തിക്കുക തുടങ്ങിയ കലാപ പരിപാടികൾ നിർബാധം തുടരുകയാണ് . പിണറായിയാണ് മുഖ്യമന്ത്രി .. എല്ലാവനേയും എടുത്തോളാം എന്ന ഭീഷണികൾ വേറെയും .

വർഗ്ഗശത്രുവെന്ന് വിധിച്ച് ഉന്മൂലനം ചെയ്യലാണ് രാഷ്‌ട്രീയപ്രവർത്തനമെന്ന് തെറ്റിദ്ധരിച്ച ക്രിമിനലുകൾ പിണറായിക്കാലം ആഘോഷമാക്കാനാണ് സാദ്ധ്യത. പോലീസിനെ ഏരിയക്കമ്മിറ്റി ഭരിക്കുന്ന സ്ഥിതിയാണ് തുടരുന്നതെങ്കിൽ ജന ജീവിതം ദുസ്സഹമാകുകയും ചെയ്യും . നിയമവും നീതിന്യായവും നോക്കുകുത്തിയാകുമ്പോൾ നിയമവ്യവസ്ഥയ്‌ക്ക് അതീതമായി ചിന്തിക്കാൻ ഇരകൾ നിർബന്ധിതരായാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും .

തൊഴിലില്ലായ്മയോ , വിലക്കയറ്റമോ , പട്ടിണിയോ ആകില്ല പുതിയ മുഖ്യമന്ത്രി നേരിടുന്ന വെല്ലുവിളി . സ്വന്തം പാർട്ടിയിലെ കാരായി സംഘങ്ങളുടെ തേർവാഴ്ചകളാകും പിണറായി വിജയന് തലവേദനയാകുന്നത് . 1957 ലെ സെൽ ഭരണത്തിൽ നിന്നും പാർട്ടി വളരെയൊന്നും മാറിയിട്ടില്ലാത്തതിനാൽ പ്രത്യേകിച്ചും .

എന്തായാലും നമുക്ക് കാത്തിരിക്കാം നല്ലതിനു വേണ്ടി ..രാഷ്‌ട്രീയ അക്രമങ്ങളിൽ നിഷ്പക്ഷമായി നടപടികളെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ പിണറായിക്കാലത്ത് കേരളം ചുവക്കാൻ തന്നെയാണ് സാദ്ധ്യത. അതുണ്ടാകാതിരിക്കട്ടെ.

ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies