കൊല്ലം: കൊല്ലത്തെ കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രന് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ രഹസ്യമൊഴി വിവാദം. കേസിലെ പ്രതിയും ഇപ്പോൾ പാർട്ടി എരൂർ ലോക്കൽ സെക്രട്ടറിയുമായ ടി.അഫ്സൽ, കൂട്ടുപ്രതികളായ പ്രവർത്തകർക്കെതിരെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നല്‍കിയെന്നാണ് ആരോപണം.
വിവാദത്തിന് പിന്നിൽ എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് എ.ആർ.അസീമിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ട്.