തിരുവനന്തപുരം: ചരക്കുസേവന നികുതി (ജിഎസ് ടി) നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്. ജിഎസ്ടി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എ.ജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നിലവില്‍ വരുന്നതോടെ 30-35 ശതമാനമായിരുന്ന നികുതിഭാരം 20 ശതമാനത്തോളമായി കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നികുതി സംബന്ധിച്ച് വ്യാപാരികളെയും ഉപഭോക്താക്കളെയും വിശ്വാസത്തിലെടുത്ത് ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുംവിധം ഉദ്യോഗസ്ഥര്‍ വ്യക്തത നേടണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അവശ്യസാധനങ്ങളുടെ നികുതി ഇനിയും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസ് ടാക്സ് കേരള സോണ്‍ കമ്മീഷണര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വാണിജ്യ നികുതി കമ്മീഷണര്‍ ഡോ. രാജന് ഖോബ്രഗഡേ. നാഷണല്‍ അക്കാദമി ഫോര്‍ കസ്റ്റംസ് എക്സൈസ് ആന്റ് നര്‍ക്കോട്ടിക്സിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുന്നത്. പരിപാടി 26ന് സമാപിക്കും.