പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2026, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)ക്കെതിരായ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) നിർണായക മുന്നേറ്റം. പിഎഫ്ഐ ചെയർമാൻ ഒ.എം.എ സലാം, സ്ഥാപക ചെയർമാൻ ഇ.എം അബൂബക്കർ എന്നിവരുൾപ്പെടെ 20 നേതാക്കൾക്കും സംഘടനയ്‌ക്കുമെതിരെ യുഎപിഎ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി ഡൽഹിയിലെ പട്യാല ഹൗസ് എൻഐഎ പ്രത്യേക കോടതി. കേസിന്റെ വിചാരണ ജൂലൈ 29 മുതൽ ആരംഭിക്കും.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുക, തീവ്രവാദ സംഘടനയ്‌ക്കായി പണം സമാഹരിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

2022ലെ രാജ്യവ്യാപക റെയ്ഡിൽ അറസ്റ്റിലായവർ

2022 സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് എൻഐഎ പിഎഫ്ഐയുടെ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ പിഎഫ്ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് 2022 ഏപ്രിൽ 13-ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

‘ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ ഗൂഢാലോചന’ നടത്തിയെന്ന കേസിൽ ജൂൺ 5-ന് കോടതി നിർണ്ണായക നീരീക്ഷണം നടത്തിയിരുന്നു. പിഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ  ഇന്ത്യയിൽ ശരിഅത്ത് നിയമപ്രകാരമുള്ള ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയതിനേ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

യുഎപിഎ പ്രകാരമുള്ള ഗുരുതര വകുപ്പുകൾ

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, സമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ എന്നീ വകുപ്പുകൾക്കൊപ്പം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പ്രകാരമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, തീവ്രവാദ ഗൂഢാലോചന, തീവ്രവാദ സംഘടനയിലെ അംഗത്വം, റിക്രൂട്ട്മെന്റ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചതിനെ തുടർന്നാണ് പ്രത്യേക കോടതി കുറ്റം ചുമത്തി വിചാരണയ്‌ക്ക് ഉത്തരവിട്ടത്. കേസിന്റെ വിചാരണ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഭീകരവിരുദ്ധ കേസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Tags: PFIuapa
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies