മസ്കറ്റ്: ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മസ്ക്കറ്റില്‍ നടത്തിയ പൂക്കള മത്സരം ശ്രദ്ധേയമായി. മസ്ക്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്.
11 ടീമുകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നുമാണ് പൂക്കളത്തിനാവശ്യമായ പൂക്കള്‍ വരുത്തിയത്. മത്സരത്തില്‍ നീതു അനില്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .
കുടുംബസമേതണ് മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തത്. പൂക്കളങ്ങള്‍ കാണാനും നിരവധി പേര് എത്തിയിരുന്നു. പങ്കെടുത്തവരും കാണികളും മലയാളത്തനിമയുളള വസ്ത്രങ്ങള്‍ അണിഞ്ഞത് മലയാളികളുടെ ഓണക്കാല ഓര്‍മകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലയാളം വിഭാഗത്തിന്റെ കണ്‍വീനര്‍ ജി.കെ കാരണവര്‍, കള്‍ച്ചറല്‍ സെക്രട്ടറി പി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളമത്സരം നടന്നത്.