NewsBusiness

50 രൂപയ്ക്ക് 1 ജിബി; റിലയന്‍സ് ജിയോ തിങ്കളാഴ്ച മുതല്‍

മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മികച്ച വാഗ്ദാനവുമായി റിലയന്‍സ് ജിയോ ഈ മാസം 5ന് ലോഞ്ച് ചെയ്യും. രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍ ഓഫറുകളുമായാണ് ജിയോയുടെ വരവ്.
 
മുംബൈയില്‍ നടന്ന ഓഹരിയുടമകളുടെ യോഗത്തിലാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് ജിയോയുടെ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്.
 
ഇന്റര്‍നെറ്റ് ചാര്‍ജിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജിയോ ഈടാക്കുന്നതെന്നും ഇന്ത്യക്കകത്ത് റോമിംഗ് ഉണ്ടായിരിക്കില്ലെന്നും വിശേഷദിവസങ്ങളില്‍ എസ്എംഎസിന് അധികചാര്‍ജുകള്‍ ഈടാക്കില്ലെന്നും അംബാനി വ്യക്തമാക്കി.
 
50 രൂപയ്ക്ക് 1 ജിബി ഡേറ്റ നല്‍കും എന്നതാണ് ജിയോയുടെ മറ്റൊരു പ്രധാന വാഗ്ദാനം. കൂടുതല്‍ ഡേറ്റ ഉപയോഗിയ്ക്കുമ്പോള്‍ 1 ജിബിയ്ക്ക് 25 രൂപ വരെയായി നിരക്ക് കുറയുമെന്നും ഇന്ത്യയില്‍ ജിയോയ്ക്ക് 70 ശതമാനം കവറേജുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close