ധാക്ക : ബംഗ്ളാദേശിലെ കഹരോളിൽ എണ്ണൂറു വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. മഹാവിഷ്ണുവിന്റെ അവതാരമായ മോഹിനിയുടെ വിഗ്രഹവും ഇവിടെ നിന്നു ലഭിച്ചു.ജഹാംഗീർ നഗർ സർവകലാശാലയുടെ പുരാവസ്തു ഗവേഷകരാണ് ക്ഷേത്രവും വിഗ്രഹവും കണ്ടു പിടിച്ചത്.
കലിംഗ വാസ്തു ശിൽപ്പ മാതൃകയിലുള്ള ആദ്യത്തെ ക്ഷേത്രമാണ് ഖനനത്തിനിടയിൽ കണ്ടുപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. രണ്ടു ഭാഗങ്ങളായി ഒൻപത് മുഖപ്പുകളാണ് ക്ഷേത്രത്തിനുള്ളത്. പശ്ചിമ ബംഗാളിലെ സിദ്ധേശ്വര ശിവക്ഷേത്രത്തിനോട് ഇതിന് സാമ്യമുണ്ട്.കിഴക്കൻ പ്രദേശത്ത് നിന്ന് കണ്ടുപിടിക്കുന്ന
മോഹിനിയുടെ ആദ്യത്തെ ശിലാവിഗ്രഹമാണിത്.