അനശ്വര സംഗീതത്തിന്റെ സ്വരലക്ഷ്മി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അനശ്വര സംഗീതത്തിന്റെ സ്വരലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2016, 09:44 am IST
Facebook
Twitter
WhatsAppTelegram

വെങ്കിടേശ്വര സുപ്രഭാതമെന്ന കീര്‍ത്തനത്തിലൂടെ ഭാരതീയരുടെ മനസ്സില്‍ സ്ഥാനം നേടിയ അഭൗമ സ്വരമാധുര്യമായിരുന്നു എം.എസ് സുബ്ബലക്ഷ്മി എന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി. ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളില്‍ ഇതിഹാസ തുല്യമായ സ്ഥാനമാണ് മധുരയുടെ ഈ ‘സ്വരലക്ഷ്മി’യ്‌ക്കുള്ളത്.

സംഗീതജ്ഞയായിരുന്ന ഷണ്‍മുഖവടിവ് അമ്മാളിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി 1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവിലാണ് എം.എസ് സുബ്ബലക്ഷ്മിയുടെ ജനനം. സംഗീതം ജീവവായുവായി കരുതിയ കുടുംബത്തില്‍ നിന്നു തന്നെയാണ് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങളും എം.എസ് പഠിച്ചെടുത്തത്. അമ്മയായിരുന്നു ആദ്യ ഗുരു.

വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്ന പ്രശസ്ത സംഗീതജ്ഞരായ അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാരൈക്കുടി സാംബശിവ അയ്യര്‍, പൊന്നസ്വാമിപിള്ള എന്നിവരുടെ മുന്‍പിലായിരുന്നു ആദ്യ അരങ്ങുകളും‍. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതപഠനം ആരംഭിച്ചു. തൊട്ടടുത്ത വീടുകളിലെ പാട്ടുപെട്ടിയില്‍ നിന്നും ഉയരുന്ന ഹിന്ദുസ്ഥാനി സംഗീതവും സുബ്ബലക്ഷ്മിയുടെ സംഗീത സാധനയിലെ ബാലപാഠങ്ങളായി. ഹിന്ദുസ്ഥാനി സംഗീതത്തോട്‌ ആരാധന തോന്നിയ എം.എസ്, പണ്ഡിറ്റ്‌ നാരായണ റാവു വ്യാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും ഹൃദ്യസ്ഥമാക്കി.

പതിമൂന്നാം വയസ്സില്‍ അമ്മയുടെ വീണക്കച്ചേരികളില്‍ സഹായിയായാണ് എം.എസ് ആദ്യമായി സംഗീത സദസ്സുകളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മകളുടെ കഴിവിലും ശബ്ദസൗകുമാര്യത്തിലും വിശ്വസിച്ച അമ്മ മകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി ചെന്നൈയിലേക്ക് താമസം മാറി. തുടര്‍ന്ന് പതിനേഴാം വയസിൽ മദ്രാസ്‌ സംഗീത അക്കാദമിയില്‍ വച്ചു നടത്തിയ ആദ്യ കച്ചേരി സുബ്ബലക്ഷ്മിയുടെ സംഗീത യാത്രയിലെ മറക്കാനാവാത്ത ഒരേടായി മാറി.

സദസ്സിന്‍റെ പിന്‍നിരയില്‍ കച്ചേരി കേള്‍ക്കുകയായിരുന്ന സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ മുന്‍നിരയില്‍ വന്നുനിന്ന് താളം തട്ടി പ്രോത്സാഹിപ്പിച്ച ആ കച്ചേരിയിലൂടെയായിരുന്നു എം.എസ്. സുബ്ബലക്ഷ്മിയെന്ന ഇതിഹാസ താരത്തിന്‍റെ ഉദയം. പിന്നീട് ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ മിക്ക ഭാഷകളിലെ സംഗീതക്കച്ചേരികളിലൂടെ അവര്‍ പൊതുരംഗത്ത് അറിയപ്പെട്ടു തുടങ്ങി.

1940-ല്‍ സ്വാതന്ത്ര്യസമരസേനാനിയും പുരോഗമനവാദിയുമായിരുന്ന ടി. സദാശിവവുമായുള്ള വിവാഹമാണ് സംഗീത ലോകത്ത് എം.എസ് എന്ന നക്ഷത്രത്തെ കൂടുതല്‍ ശോഭിപ്പിച്ചത്. സദാശിവവുമായുള്ള ബന്ധം എം.എസിന് ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളെ കണ്ടുമുട്ടുന്നതിനും അവസരമൊരുക്കി.

ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങുവാണ എം.എസിന് പ്രശസ്തരുടെ അഭിനന്ദനങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. “ഈ സ്വരരാജ്ഞിക്കുമുമ്പിൽ ഞാനാര്‌ ?, വെറുമൊരു പ്രധാനമന്ത്രി”, എന്നാണ് എം. എസിന്‍റെ കച്ചേരി കേള്‍ക്കനിടയായ ജവര്‍ഹാര്‍ ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ്‌ ഗുലാം അലി ഖാൻ ‘സ്വരലക്ഷ്മി’ എന്നു വിശേഷിപ്പിച്ചപ്പോള്‍.’വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവര്‍ക്ക് നൽകുന്നു’ എന്നാണു സരോജിനി നായിഡു പറഞ്ഞത്.

1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെയാണ് സുബ്ബലക്ഷ്മി പൊതുവേദികളിലെ തന്‍റെ കച്ചേരികള്‍ അവസാനിപ്പിച്ചത്. ഭാരതരത്നം, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നല്‍കി എം.എസിനെ രാജ്യം ആദരിച്ചു. 2004 ഡിസംബര്‍ 11-ന് ന്യുമോണിയ രോഗബാധയെ തുടര്‍ന്ന് 88-ആം വയസ്സിലാണ് എം.എസ് സുബ്ബലക്ഷ്മി എന്ന നാദം അനശ്വരതയില്‍ ലയിച്ചത്.

Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies