NewsBusinessTech

ജിയോ തരംഗം; ഒരു ജിബിയ്ക്ക് 9 ജിബിയുമായി വോഡഫോണ്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും തയ്യാറെടുക്കുന്നു.

ഒരു ജിബിയ്ക്ക് മുകളിലുള്ള ഡേറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 9 ജിബി ഡേറ്റ സൗജന്യമായി ലഭിക്കുന്ന പുതിയ ഓഫറാണ് വോഡഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 4ജി ഉഭപോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി.

നേരത്തെ എയര്‍ടെല്ലും ബിഎസ്എന്‍എല്ലും ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close