NewsWorldBusiness

യാഹു വീണ്ടും സംശയനിഴലില്‍; യുഎസ് സുരക്ഷാ ഏജന്‍സിക്ക് വേണ്ടി ഇ-മെയിലുകള്‍ നിരീക്ഷിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ: മുന്‍നിര ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂ വീണ്ടും സംശയത്തിന്റെ നിഴലില്‍. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിക്ക് വേണ്ടി ഉപയോക്താക്കളുടെ ഇ മെയിലുകള്‍ നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് യാഹുവിനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. യുഎസ് സുരക്ഷാ ഏജന്‍സിയായ എഫ്ബിഐയുടെ താല്‍പര്യ പ്രകാരമാണ് ഇ- മെയിലുകള്‍ യാഹു നിരീക്ഷിച്ചതെന്നാണ് വിവരം.

റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എഫ്ബിഐയിലെ മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇന്‍ബോക്‌സിലേക്ക് വന്നുകൊണ്ടിരുന്ന സന്ദേശങ്ങളാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇ മെയിലുകള്‍ നിരീക്ഷിക്കുക മാത്രമാണോ അതോ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

യാഹു നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും അമേരിക്കയിലെ എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു റോയിട്ടേഴ്‌സിന്റെ വെളിപ്പെടുത്തലിനോട് യാഹുവിന്റെ പ്രതികരണം.

2014 ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി കഴിഞ്ഞ ദിവസം യാഹൂ വെളിപ്പെടുത്തിയിരുന്നു. ഉപയോക്താക്കളുടെ പേരുകള്‍ ഇ മെയില്‍ വിലാസം ടെലിഫോണ്‍ നമ്പര്‍, ജനനതീയതി തുടങ്ങിയ വിവരങ്ങളാണ് നഷ്ടമായതെന്നും ക്രെഡിറ്റ് കാര്‍ഡ് ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടമായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തുവരുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close