NewsBusinessTech

ഗൂഗിൾ പിക്സൽ പുറത്തിറക്കി; വില 57,000

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഗൂഗിന്‍റെ പിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി. പിക്സൽ, പിക്സൽ XL എന്നിങ്ങനെ രണ്ട് സ്മാർട്ട് ഫോൺ പതിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഫോണുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.

സാന്‍ഫ്രാന്‍സ് സിസ്കോയിൽ നടന്ന ചടങ്ങിലാണ് പിക്സൽ ഫോണുകൾ, ഗൂഗിൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 5 ഇഞ്ചിന്‍റെ സ്‍ക്രീനുമായാണ് പിക്സൽ അവതരിക്കുന്നത്. എക്സ് എല്ലിന് 5.5 ഇഞ്ചും. ഇരുഫോണുകളിലും ഗൊറില്ലാ ഗ്ലാസ് ഫോർ ഡിസ്‍‍‍‍‍‍പ്ലേ ആണ്. പതിനഞ്ച് മിനിറ്റ് ചാർജ് ചെയ്‍താൽ ഏഴ് മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം.

കൂടാതെ ഗൂഗിൾ ഡ്യൂ വീഡിയോ മെസഞ്ചർ, ഹൈ റസല്യൂഷൻ അൺ ലിമിറ്റഡ് വീഡിയോ, ഫോട്ടോ സ്റ്റോറേജ് എന്നിവയും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 7.1 നൗഗാറ്റ് ഓപ്പറേറ്റിംഗ് സിസ്‍റ്റവുമായാണ് ഫോണുകൾ എത്തുന്നത്. 12 മെഗാ പിക്സൽ പിൻക്യാമറ, 8 മെഗാ പിക്സൽ മുന്‍ ക്യാമറ, ഫിംഗർ പ്രിന്‍റ് സെന്‍സറുകൾ എന്നിവയും പിക്സലിന്‍റെ മറ്റ് സവിശേഷതകളാണ്.

4ജിബി റാമും മറ്റൊരു പ്രധാന ഫീച്ചർ ആണ്. പിക്സലിൽ 32 ജിബിയും എക്സ് എല്ലിൽ 128 ജിബിയുമാണ് സ്‍റ്റോറേജ്. ഇന്ത്യയിൽ 57000 രൂപ മുതലാണ് വില.

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close