NewsBusiness

22,500 എടിഎമ്മുകള്‍ ഇന്ന് നവീകരിക്കുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ 22, 500 എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളാനാകുന്ന വിധത്തില്‍ ഇന്ന് നവീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനുളള തുകയുടെ പരിധി കുറച്ചത് ഫണ്ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. വിവാഹ ആവശ്യത്തിന് 2.5 ലക്ഷം പിന്‍വലിക്കാന്‍ അനുമതി നല്‍കിയത് സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാകുന്ന തരത്തില്‍ പരിഷ്‌കരിക്കപ്പെടുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ എടിഎമ്മുകള്‍ നവീകരിക്കുന്നത് ത്വരിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കര്‍മസമിതിയും തീരുമാനമെടുത്തിരുന്നു. എസ്ബിഐ ഉള്‍പ്പെടെയുളള ബാങ്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തി നടത്തിവരികയാണ്. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ ആണ് പിന്‍വലിച്ചതെങ്കിലും 500 ന്റെ നോട്ടുകള്‍ പുതിയ രൂപത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close