BusinessNews

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ജിയോയെ വെല്ലാനൊരുങ്ങി ബിഎസ്എന്‍എല്‍. 149 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്. ജനുവരി ഒന്നുമുതല്‍ പ്ലാന്‍ നിലവില്‍ വരുമെന്നാണ് സൂചന.

149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഏത് നെറ്റ് വര്‍ക്കിലേക്കും പരിധികളില്ലാതെ വിളിക്കാന്‍ കഴിയുന്നതാണ് ഓഫര്‍. 300എംബി ഡേറ്റയും ഈ പ്ലാനിനൊപ്പം ലഭിയ്ക്കും.

സെപ്റ്റംബര്‍ ആദ്യ വാരമാണ് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോ ലോഞ്ച് ചെയ്തത്.

നേരത്തെ എയര്‍ടെല്ലും, ഐഡിയയും, വോഡഫോണും അടക്കമുള്ള സേവനദാതാക്കള്‍ ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.

1K Shares
 

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close