കൊൽക്കത്ത: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ സമ്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്.
ബാറ്റിംഗിൽ മധ്യനിരയുടെ മികച്ച ഫോമാണ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നത്. മോശം ഫോം തുടരുന്ന ശിഖർ ധവാന് പകരക്കാരനായി അജിങ്ക്യാ രഹാനെയെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
അതേ സമയം ആശ്വാസ ജയം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് ബൗളർമാരുടെ മോശം ഫോം ആശങ്കയുണ്ടാക്കുന്നു.















