NewsBusiness

ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും; ഫാക്ടറി ബെംഗലൂരുവില്‍

ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആപ്പിള്‍ അധികൃതര്‍ നടത്തിയതായും അനുകൂല പ്രതികരണമാണ് ഉളളതെന്നും കര്‍ണാടക ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആപ്പിളിന്റെ ഐ ഫോണിന്റെ ചുമതലയുളള വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികള്‍ ബെംഗലൂരുവിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിക്കുന്നതോടെ ഐ ഫോണുകളുടെ വിലയും കുറയും. നിലവില്‍ 12.5 ശതമാനം ഇറക്കുമതി നികുതി ഫോണിന് ഈടാക്കുന്നുണ്ട്. ഇതുള്‍പ്പെടെ ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുന്നത്.

ബെംഗലൂരുവില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ രാജ്യത്തെ വിതരണശൃംഖലയും മെച്ചപ്പെടുത്താന്‍ ആപ്പിളിനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ചൈനയിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയാണ് ഇന്ത്യയിലേക്ക് ഐ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത്.

ഉല്‍പാദനം എന്ന് തുടങ്ങുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ജൂണില്‍ ആരംഭിക്കുമെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെംഗലൂരു കേന്ദ്രീകരിച്ചുളള ആപ്പിളിന്റെ രണ്ടാമത്തെ സംരംഭമാണിത്.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close