NewsVehicle

കണ്ണൂരിൽ അത്ഭുതക്കാഴ്ച്ചയായി ഹാർലി റോഡ് ഗ്ലൈഡ്

കണ്ണൂർ: ഇരുചക്രവാഹനഭ്രാന്തന്‍മാരുടെ സ്വപ്‌നമായ റോഡ് ഗ്ലൈഡ് ബൈക്കിന്റെ ഏറ്റവും പുതിയ മോഡല്‍ കണ്ണൂരില്‍. ഇന്ത്യയിൽ ആദ്യമായി ഈ ആഡംബര ബൈക്ക്എത്തിയത് കണ്ണൂരിലെ അഴീക്കോടാണ്. റോഡിലിറക്കാന്‍ 60 ലക്ഷം രൂപയാണ് ഉടമയായ എന്‍.കെ.സൂരജ് ചെലവഴിച്ചത്.

ഹാര്‍ലി ഡേവിഡ്‌സണ്‍റെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലാണ് ഇന്ത്യയിലാദ്യമായി കണ്ണൂര്‍ അഴീക്കോടെത്തിയ റോഡ് ഗ്ലൈഡ്. സൗദിയില്‍ നിര്‍മ്മാണകമ്പനിയുടെ ഉടമയായ എന്‍.കെ.സൂരജാണ് ഈ ആഡംബര ബൈക്ക് കണ്ണൂരിലെത്തിച്ചത്. ഒരു ആഡംബര കാറിനേക്കാള്‍ വിലയുളള രാജകീയ ബൈക്കില്‍ ആഡംബര കാറുകളിലുളളതിനേക്കാള്‍ സൗകര്യങ്ങളുണ്ട്.

അമേരിക്കന്‍ വംശജനായ ഈ ബൈക്ക് പാശ്ചാത്യ രാജ്യങ്ങളിലെ ബൈക്ക് പ്രേമികളുടെ ഹരമാണ്. കോഴിക്കോട്ടെ ഹാര്‍ലി ഡേവിഡ്‌സന്‍ ഷോറൂം മുഖേനയാണ് സൂരജ് ബൈക്ക് സ്വന്തമാക്കിയത്. എ.ബി.എസ് ബ്രേക്കിംഗ് സംവിധാനമുളള ഈ ബൈക്കില്‍ മൂന്ന് ഹെഡ്‌ലൈറ്റുകളുണ്ട്. സെന്റര്‍ കണ്‍സോള്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, വോള്‍ട്ട് മീറ്റര്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രത്യേകതകള്‍. മൊബൈലും ലാപ്‌ടോപും ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 450 കിലോഗ്രാമാണ് ഭാരം.

384 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close