കൊച്ചി: കൊച്ചിയില്‍ മരണപ്പെട്ട സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ ക്രോണിന് അലക്സാണ്ടര്‍ ഉപദ്രവിച്ചെന്ന് സുഹൃത്തിന്റെ മൊഴി. 27ന് കാണാമെന്ന് മിഷേല്‍ പറഞ്ഞതായും സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.
മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുളളത്. ക്രോണിന് അലക്സാണ്ടര്‍ മിഷേലിനെ പല തവണ ഉപദ്രവിച്ചതാണ്. മിഷേലും ക്രോണിനും തമ്മില്‍ മുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നിരിക്കെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളൊന്നും മിഷേലിനുണ്ടായതായി അറിയില്ലെന്ന് സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മിഷേലിനെ കാണാതായ ദിവസവും വിളിച്ചിരുന്നതായും 27ന് കാണാമെന്നാണ് മിഷേല്‍ പറഞ്ഞിരുന്നതെന്നുമാണ് സുഹൃത്ത് ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്.
അതേസമയം മിഷേലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന മൊഴി ക്രോണിന് അലക്സാണ്ടര്‍ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു. നേരത്തെ പൊലീസിനു മുമ്പിലും ഇതേ മൊഴിയാണ് ക്രോണിന് നല്‍കിയത്. പൊലീസിന് പുറകെ ക്രൈംബ്രാഞ്ചും മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. എന്നാല്‍ ഇതിന് വിപരീതമാണ് സുഹൃത്ത് നല്കിയ മൊഴി.