ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യ 101 ആം സ്ഥാനത്ത്. അടുത്തയിടെ മ്യാന്മാറിനും കംബോഡിയയ്ക്കും എതിരെയുള്ള വിജയങ്ങളാണ് ഇന്ത്യയ്ക്ക് തുണയായത്.
132 ആം റാങ്കിംഗിൽ നിന്നാണ് ഇന്ത്യ പുതിയ പട്ടികയിൽ 101 ആം സ്ഥാനത്തെത്തിയത്. 1994 ന് ശേഷമുളള ഇന്ത്യയുടെ വലിയ നേട്ടമാണിത്.
അർജന്റീനയെ പിന്തള്ളി ബ്രസീലാണ് ഒന്നാംസ്ഥാനത്ത്. ജർമ്മനി മൂന്നും ചിലി, കൊളംബിയ ടീമുകൾ നാലും അഞ്ചും സ്ഥാനത്തെത്തി.