Defence

പ്രോജക്ട് ഘാതക് : ആളില്ലാ ബോംബർ വിമാനങ്ങൾ നിർമ്മിക്കാനൊരുങ്ങി ഭാരതം

ന്യൂഡൽഹി : ആളില്ലാ ചെറു പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം ഒരുങ്ങുന്നു . പ്രോജക്ട് ഘാതക് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനത്തിലേക്കായി മൂവായിരം കോടിയാണ് നീക്കിവച്ചിരിക്കുന്നത്.

ബോംബുകളും മിസൈലുകളും വർഷിക്കാൻ ശേഷിയുള്ള ചെറുവിമാനങ്ങളാണ് ഘട്ടക് പദ്ധതി ലക്ഷ്യമിടുന്നത് . ആട്ടണോമസ് അൺമാൻഡ് റിസർച്ച് എയർക്രാഫ്റ്റ് ( ഓറ ) എന്നപേരിലാണ് പദ്ധതി അറിയപ്പെടുക.

ഭാരതീയ വ്യോമസെനയും ഡിആർഡിഓയും എയറോനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസിയും സംയുക്തമായാണ് പദ്ധതിപ്രവർത്തനങ്ങൾ നടത്തുന്നത്. ശത്രു ലക്ഷ്യങ്ങളിൽ ബോംബുകൾ നിക്ഷേപിച്ചതിനു ശേഷം തിരിച്ചു വരാൻ കഴിവുള്ള വിമാനമാണ് നിർമ്മിക്കുന്നത്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close