ലണ്ടൻ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം.ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഉറ്റു നോക്കുന്ന മത്സരം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ബിർമിംഗ്ഹാമിൽ ആരംഭിക്കും.മികച്ച ഫോമിലുള്ള ഇന്ത്യ ജയം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ക്രിക്കറ്റ് ലോകകപ്പിലും ട്വെന്റി – ട്വെന്റി ലോകകപ്പിലും ഇന്ത്യയ്ക്ക് പാകിസ്ഥാന് മേൽ മേധാവിത്വം ഉണ്ടെങ്കിലും ചാമ്പ്യൻസ്ട്രോഫിയിൽ പാകിസ്ഥാനാണ് മുൻതൂക്കം . ഇതുവരെ മൂന്നു പ്രാവശ്യം ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2004 ലും 2009 ലും പാകിസ്ഥാനാണ് വിജയിച്ചത് .
എന്നാൽ 2013 ൽ ഇതേ വേദിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാൻ` നിലംപരിശാക്കിയിരുന്നു.















