ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും. നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് എൻഡിഎയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.
ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് നേതാവായ കോവിന്ദ് രണ്ടു വട്ടം രാജ്യസഭ എം പിയും സുപ്രീം കോടതി അഭിഭാഷകനും ആയിരുന്നു .
1998 മുതൽ 2002 വരെ ബിജെപി എസ്.സി എസ്.ടി മോർച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് കഴിഞ്ഞ ദിവസം കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്