IndiaSports

ഹോക്കി വേൾഡ് ലീഗ് : പാകിസ്ഥാനെ തകർത്തുവാരി ഇന്ത്യ

ലണ്ടൻ : ഹോക്കി വേൾഡ് ലീഗ് സെമിഫൈനലിൽ പാകിസ്ഥാനെ തകർത്തുവാരി ഇന്ത്യ . 6- 1നാണ് പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് . 5 മുതൽ 8 വരെയുള്ള സ്ഥാനങ്ങൾ നേടാനുള്ള മത്സരത്തിലാണ് പാകിസ്ഥാനെ ഇന്ത്യ തകർത്തത്.

ദിവസങ്ങൾക്ക് മുൻപ് 7-1 പാകിസ്ഥാനെ തകർത്ത പ്രകടനം ഇന്ത്യ ആവർത്തിക്കുകയായിരുന്നു. രമൺദീപ് സിംഗ് രണ്ടു ഗോളുകൾ നേടിയപ്പോൾ , തല്വീന്ദർ സിംഗ് , ആകാശ് ദീപ് സിംഗ്, ഹർമപ്രീത് സിംഗ്, മൻദീപ് സിംഗ് എന്നിവർ ഓരോ ഗോൾ വീതം നേടി.അജാസ് അഹമ്മദ് ആണ് പാകിസ്ഥാന്റെ ആശ്വാസ ഗോൾ നേടിയത്.

തോൽവിയോടെ പാകിസ്ഥാന് ഏഴാം സ്ഥാനമോ എട്ടാം സ്ഥാനമോ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

Close
Close