കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളി ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഐ.എസില്‍ ചേരാന്‍ പോയി മരിച്ച മലയാളി ഭീകരരുടെ എണ്ണം പത്തായി.
പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
പാലക്കാട് നിനന്നുളള യുവാവ് ബഹറിനില്‍ ജോലി ചെയ്യുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷമാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് വിവരം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഭീകരന് അലപ്പോയില്‍ സിറിയന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് പേര് അഫ്ഗാനിസ്ഥാനില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്നു പേരും കാസര്‍കോട് പടന്ന സ്വദേശികളാണ്. അല്‍ ഖായ്ദയില്‍ ചേരാന്‍ പുറപ്പെട്ട പാലക്കാട് സ്വദേശിയായ ഒരാളും സിറിയയില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.