ഹൈദരാബാദ് : ഇംഗ്ളീഷ് ചിത്രകാരിയുടെ ചെഗുവേര ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിനിക്ക് സിപിഎം അനുഭാവികളുടെ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും . എബിവിപി ദേശീയ സമിതി അംഗം ഹരിത സുന്ദറിനാണ് ഫേസ്ബുക്കിലൂടെ ഭീഷണി ലഭിച്ചത് . ഭീഷണി ലഭിച്ചതിനെ തുടർന്ന് ഹരിത ഹൈദരാബാദ് പോലീസിൽ പരാതി നൽകി.
ഇംഗ്ളീഷ് ചിത്രകാരിയായ കാരിൻ പെർചറോണിന്റെ ന്യൂഡ് ചിത്ര വിഭാഗത്തിൽപെട്ട ചെഗുവേര ചിത്രമാണ് ഹരിത പോസ്റ്റ് ചെയ്തത് . സരസ്വതി ദേവിയുടെ നഗ്ന ചിത്രം എസ് എഫ് ഐ കേരളവർമ്മ കോളേജിൽ നവാഗതരെ സ്വാഗതം ചെയ്ത് വച്ചത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ച എസ് എഫ് ഐക്കാരും സിപിഎം അനുയായികളും ഹരിതയുടെ പോസ്റ്റിൽ വലിയ സൈബർ ആക്രമണമാണ് നടത്തിയത് .
ഹരിതയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും പോലും ഭീഷണികൾ കമന്റായി വന്നു . ഇതേ തുടർന്നാണ് ഹരിത പോലീസിൽ പരാതി നൽകിയത് . ആവിഷ്കാര സ്വാതന്ത്ര്യം വൺവേ ട്രാഫിക്കല്ല എന്നും ദീപ നിശാന്തിനു മാത്രമല്ല ഹരിത സുന്ദറിനും ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരനും രംഗത്തെത്തിയിരുന്നു.
അതിനിടെ തന്റെ പോസ്റ്റിൽ വന്ന ഭീഷണി കമന്റുകൾ ചൂണ്ടിക്കാട്ടി ഹരിത മുഖ്യമന്ത്രിക്കും വി എസ് അച്യുതാനന്ദനും എം ബി രാജേഷ് എം.പിക്കും തുറന്ന കത്ത് പോസ്റ്റ് ചെയ്തു . മതവികാരത്തേക്കാൾ കഷ്ടമായിരുന്നു സിപിഎമ്മുകാരുടെ പ്രതികരണമെന്ന് ഹരിത പോസ്റ്റിൽ പറഞ്ഞു.സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നവരോട് എന്ത് നടപടിയെടുക്കുമെന്ന് കാണാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കോളേജ് പ്രിൻസിപ്പൾ മുറിയടച്ചിരുന്നത് ആ പെണ്ണുമ്പിള്ളയ്‌ക്ക് മറ്റേ സൂക്കേടായത് കൊണ്ടാണെന്ന് പരസ്യമായി പറഞ്ഞ ആളൊക്കെ മന്ത്രിയായിരിക്കുന്ന കാലത്ത് വലിയ പ്രതീക്ഷയൊന്നുമില്ല. എങ്കിലും സോഷ്യൽ മീഡിയയിലൊക്കെ ഇടപെടുന്ന നേതാക്കളിൽ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഹരിത പോസ്റ്റിൽ പറയുന്നു.
ഹരിതയുടെ പോസ്റ്റ്…















