ഗ്ളാസ്ഗോ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ തോൽപ്പിച്ചത്.ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി.
സ്കോർ 19-21,22-20,22-20. അവസാന ഗെയിം 46 മിനിറ്റ് നീണ്ടു നിന്നു.നിർണായക ഘട്ടത്തിലെ പിഴവുകളാണ് സിന്ധുവിന് വിനയായത്.ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു വെള്ളി നേടുന്നത്.