പ്രിയപ്പെട്ട സിപിഎമ്മുകാരെ... ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

പ്രിയപ്പെട്ട സിപിഎമ്മുകാരെ… ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2017, 06:13 pm IST
FacebookTwitterWhatsAppTelegram

ബിന്ദു ടി


 

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാനമായ ആഘോഷം സംഘടിപ്പിച്ച് ശോഭായാത്രയെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്നവരോട് എന്നും ഒന്നേ പറയാനുള്ളൂ
ദയവ് ചെയ്ത് ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക അവര്‍ ഓടക്കുഴലുമായി കൃഷ്ണവേഷത്തിലെത്തുന്ന മനോഹരമായ ,ആഹ്ലാദകരമായ കാഴ്ചയെ നശിപ്പിക്കാതിരിക്കുക. കൃഷ്ണനെ സ്‌നേഹിക്കുന്ന..ദൈവവിശ്വാസികളായ..അമ്മമാരുടെ പ്രാര്‍ത്ഥനയാണിത്.

രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ കൃഷ്ണവേഷം കെട്ടി കയ്യില്‍ ഓടക്കുഴലുമായി നടക്കുന്ന കാഴ്ച ആഹ്ലാദകരം മാത്രമല്ല..മനോഹരം കൂടിയാണ്…
കുഞ്ഞുങ്ങളില്‍ സ്‌നേഹത്തിന്റെയും സമഭാവനയുടേയും അമ്പാടി തീര്‍ക്കുന്ന മനോഹര കാഴ്ച കണ്ട് ആഹ്ലാദിക്കാനും കോടിയേരിയുൾപ്പെടെയുള്ള രാഷ്‌ട്രീയക്കാർക്ക് കഴിയും. പക്ഷേ പ്രശ്‌നം അതല്ല . പ്രശ്നം ആര്‍എസ്എസ് ആണ്…

ബാലഗോകുലത്തിന്‍ നിന്ന് ശാഖയിലേക്ക് അധികദൂരമില്ല എന്നതാണ് കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ ഭയം .ബാലഗോകുലം കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ഘോഷയാത്രയും നടത്തി തുടങ്ങി വര്‍ഷങ്ങളായി..അതില്‍ ഒരു പാര്‍ട്ടിയിലും പെടാത്ത കരുന്നുകളാണ് അധികവും..

അവരെല്ലാം പിന്നീട് ബാലഗോകുലത്തിലോ…ശാഖയിലോ പോയിരുന്നെങ്കില്‍ നിങ്ങളൊക്കെ ചാരി നില്‍ക്കുന്ന ഡിവൈഎഫ്‌ഐയോ സിപിഎമ്മോ ഉണ്ടാകുമായിരുന്നില്ല.റാലിയില്‍ പങ്കെടുക്കുന്നവരെ ശാഖയിലെത്തിക്കാന്‍ ബാലഗോകുലം അംഗന്‍വാടിയല്ല…വീട്ടുകാരെ നിഷേധിച്ച് ബാലസംഘത്തിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം പഠിപ്പിക്കുന്ന പോലത്തെ പരിശീലന കളരിയല്ല ബാലഗോകുലം..

.ദൈവവിശ്വാസത്തിന്റെ നന്മയും, സ്വന്തം നാടിനോടുള്ള സ്‌നേഹവും അഭിമാനവും, സാഹോദര്യവും, ലോകം മുഴുവന്‍ ഭാരതത്തെ ബഹുമാനത്തോടെ കാണുന്ന ആര്‍ഷഭാരത ചിന്തകളും അവരുടെ കുഞ്ഞുങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് അമ്മമാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ ബാലഗോകുലത്തിലെത്തും.

ബാലഗോകുലത്തില്‍ നിന്ന് ശാഖയിലേക്കും, ഭാരതിയര്‍ എന്ന സമഭാവനയിലേക്കും. സ്വന്തം നാടിന്റെ പാരമ്പര്യത്തിലേക്കുള്ള അഭിമാനത്തിലേക്കുമുള്ള യാത്രയാണെങ്കില്‍ അമ്മമാര്‍ തന്നെ കുഞ്ഞുങ്ങളെ ശാഖയിലേക്കയക്കും…ഒരു രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും, ഗുരുനിന്ദയ്‌ക്കും, രാഷ്‌ട്രീയ ഉപകരണമായി കുട്ടികളെ വളര്‍ത്തിയെടുക്കുന്ന ഒരു പശ്ചാത്യദര്‍ശനത്തിനും കുട്ടികള്‍ അടിമപ്പെടില്ല എന്ന് അവര്‍ക്ക് ഉറപ്പുള്ളത് കൊണ്ട് കൂടിയാണിത്.

നിങ്ങളുടെ പാര്‍ട്ടി കുഞ്ഞുങ്ങളെ വടിവാളേന്താനും, ബോംബ് നിര്‍മ്മിക്കാനും പഠിപ്പിക്കുന്നത് ചെഗുവേരിയന്‍ വിപ്ലവ പാരമ്പര്യത്തിന്റെ സൂക്തങ്ങൾ ഓതിയാണ്. ഇന്ത്യന്‍ പാരമ്പര്യനിഷേധത്തിന്റെ ‘സുവിശേഷം’ പറഞ്ഞ് പഠിപ്പിച്ചാണ്..സ്വയം ബഹുമാനമില്ലാത്ത, മറ്റാളുകളെ ബഹുമാനിക്കാന്‍ മടിക്കുന്ന ഒരു ജനതതിയുടെ ന്യു ജനറേഷനെയാണ് നിങ്ങള്‍ വളര്‍ത്തുന്നത്.

എന്താണ് ഒരേ ദിവസം ആഘോഷം സംഘടിപ്പിച്ച് നിങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നത് ? ലോകം തള്ളിയെറിഞ്ഞ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെയോ .അതോ…പരസ്പരം കൊന്ന് തീര്‍ക്കുന്ന കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ അമ്മമാരുടെ കണ്ണീര്‍ തിങ്ങിയ കറുത്ത ആകാശത്തെ സ്വപ്‌നം കാണാനോ .

വിപ്ലവം എന്നത് അധികാരത്തിലെത്താനുള്ള സൂക്തമാക്കി മാറ്റിയ ദുഷ്‌ലാക്കുകളുടെ രാഷ്‌ട്രീയ കുതന്ത്രങ്ങളോ…?അതോ തെരുവുകളില്‍ ചോരയിലൂടെ കണക്ക് പറയുമെന്ന് കുരുന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന കുടില തന്ത്രങ്ങളുടെ വെള്ളിടി വെട്ടുന്ന വെള്ള കൊടി കയ്യിലേന്താനോ .

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സമാനമായ ആഘോഷം സംഘടിപ്പിച്ച് ശ്രീകൃഷ്ണജയന്തി ദിനത്തെ സംഘര്‍ഷഭരിതമാക്കാനുള്ള കുടില തന്ത്രങ്ങളുടെ കരിമേഘം നിറഞ്ഞ ആകാശമോ…? എന്താണ് നിങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നത്?

ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക .അവര്‍ ഓടക്കുഴലുമായി കൃഷ്ണവേഷത്തിലെത്തുന്ന മനോഹരമായ ആഹ്ലാദകരമായ കാഴ്ചയെ നശിപ്പിക്കാതിരിക്കുക.കൃഷ്ണനെ സ്‌നേഹിക്കുന്ന ദൈവവിശ്വാസികളായ  അമ്മമാരുടെ പ്രാര്‍ത്ഥനയാണിത്‌

ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies