Columns

പ്രിയപ്പെട്ട സിപിഎമ്മുകാരെ… ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക

ബിന്ദു ടി


 

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാനമായ ആഘോഷം സംഘടിപ്പിച്ച് ശോഭായാത്രയെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്നവരോട് എന്നും ഒന്നേ പറയാനുള്ളൂ
ദയവ് ചെയ്ത് ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക അവര്‍ ഓടക്കുഴലുമായി കൃഷ്ണവേഷത്തിലെത്തുന്ന മനോഹരമായ ,ആഹ്ലാദകരമായ കാഴ്ചയെ നശിപ്പിക്കാതിരിക്കുക. കൃഷ്ണനെ സ്‌നേഹിക്കുന്ന..ദൈവവിശ്വാസികളായ..അമ്മമാരുടെ പ്രാര്‍ത്ഥനയാണിത്.

രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ കൃഷ്ണവേഷം കെട്ടി കയ്യില്‍ ഓടക്കുഴലുമായി നടക്കുന്ന കാഴ്ച ആഹ്ലാദകരം മാത്രമല്ല..മനോഹരം കൂടിയാണ്…
കുഞ്ഞുങ്ങളില്‍ സ്‌നേഹത്തിന്റെയും സമഭാവനയുടേയും അമ്പാടി തീര്‍ക്കുന്ന മനോഹര കാഴ്ച കണ്ട് ആഹ്ലാദിക്കാനും കോടിയേരിയുൾപ്പെടെയുള്ള രാഷ്ട്രീയക്കാർക്ക് കഴിയും. പക്ഷേ പ്രശ്‌നം അതല്ല . പ്രശ്നം ആര്‍എസ്എസ് ആണ്…

ബാലഗോകുലത്തിന്‍ നിന്ന് ശാഖയിലേക്ക് അധികദൂരമില്ല എന്നതാണ് കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ ഭയം .ബാലഗോകുലം കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ഘോഷയാത്രയും നടത്തി തുടങ്ങി വര്‍ഷങ്ങളായി..അതില്‍ ഒരു പാര്‍ട്ടിയിലും പെടാത്ത കരുന്നുകളാണ് അധികവും..

അവരെല്ലാം പിന്നീട് ബാലഗോകുലത്തിലോ…ശാഖയിലോ പോയിരുന്നെങ്കില്‍ നിങ്ങളൊക്കെ ചാരി നില്‍ക്കുന്ന ഡിവൈഎഫ്‌ഐയോ സിപിഎമ്മോ ഉണ്ടാകുമായിരുന്നില്ല.റാലിയില്‍ പങ്കെടുക്കുന്നവരെ ശാഖയിലെത്തിക്കാന്‍ ബാലഗോകുലം അംഗന്‍വാടിയല്ല…വീട്ടുകാരെ നിഷേധിച്ച് ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം പഠിപ്പിക്കുന്ന പോലത്തെ പരിശീലന കളരിയല്ല ബാലഗോകുലം..

.ദൈവവിശ്വാസത്തിന്റെ നന്മയും, സ്വന്തം നാടിനോടുള്ള സ്‌നേഹവും അഭിമാനവും, സാഹോദര്യവും, ലോകം മുഴുവന്‍ ഭാരതത്തെ ബഹുമാനത്തോടെ കാണുന്ന ആര്‍ഷഭാരത ചിന്തകളും അവരുടെ കുഞ്ഞുങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് അമ്മമാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ ബാലഗോകുലത്തിലെത്തും.

ബാലഗോകുലത്തില്‍ നിന്ന് ശാഖയിലേക്കും, ഭാരതിയര്‍ എന്ന സമഭാവനയിലേക്കും. സ്വന്തം നാടിന്റെ പാരമ്പര്യത്തിലേക്കുള്ള അഭിമാനത്തിലേക്കുമുള്ള യാത്രയാണെങ്കില്‍ അമ്മമാര്‍ തന്നെ കുഞ്ഞുങ്ങളെ ശാഖയിലേക്കയക്കും…ഒരു രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും, ഗുരുനിന്ദയ്ക്കും, രാഷ്ട്രീയ ഉപകരണമായി കുട്ടികളെ വളര്‍ത്തിയെടുക്കുന്ന ഒരു പശ്ചാത്യദര്‍ശനത്തിനും കുട്ടികള്‍ അടിമപ്പെടില്ല എന്ന് അവര്‍ക്ക് ഉറപ്പുള്ളത് കൊണ്ട് കൂടിയാണിത്.

നിങ്ങളുടെ പാര്‍ട്ടി കുഞ്ഞുങ്ങളെ വടിവാളേന്താനും, ബോംബ് നിര്‍മ്മിക്കാനും പഠിപ്പിക്കുന്നത് ചെഗുവേരിയന്‍ വിപ്ലവ പാരമ്പര്യത്തിന്റെ സൂക്തങ്ങൾ ഓതിയാണ്. ഇന്ത്യന്‍ പാരമ്പര്യനിഷേധത്തിന്റെ ‘സുവിശേഷം’ പറഞ്ഞ് പഠിപ്പിച്ചാണ്..സ്വയം ബഹുമാനമില്ലാത്ത, മറ്റാളുകളെ ബഹുമാനിക്കാന്‍ മടിക്കുന്ന ഒരു ജനതതിയുടെ ന്യു ജനറേഷനെയാണ് നിങ്ങള്‍ വളര്‍ത്തുന്നത്.

എന്താണ് ഒരേ ദിവസം ആഘോഷം സംഘടിപ്പിച്ച് നിങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നത് ? ലോകം തള്ളിയെറിഞ്ഞ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെയോ .അതോ…പരസ്പരം കൊന്ന് തീര്‍ക്കുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിലെ അമ്മമാരുടെ കണ്ണീര്‍ തിങ്ങിയ കറുത്ത ആകാശത്തെ സ്വപ്‌നം കാണാനോ .

വിപ്ലവം എന്നത് അധികാരത്തിലെത്താനുള്ള സൂക്തമാക്കി മാറ്റിയ ദുഷ്‌ലാക്കുകളുടെ രാഷ്ട്രീയ കുതന്ത്രങ്ങളോ…?അതോ തെരുവുകളില്‍ ചോരയിലൂടെ കണക്ക് പറയുമെന്ന് കുരുന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന കുടില തന്ത്രങ്ങളുടെ വെള്ളിടി വെട്ടുന്ന വെള്ള കൊടി കയ്യിലേന്താനോ .

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സമാനമായ ആഘോഷം സംഘടിപ്പിച്ച് ശ്രീകൃഷ്ണജയന്തി ദിനത്തെ സംഘര്‍ഷഭരിതമാക്കാനുള്ള കുടില തന്ത്രങ്ങളുടെ കരിമേഘം നിറഞ്ഞ ആകാശമോ…? എന്താണ് നിങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നത്?

ഞങ്ങളുടെ കുരുന്നുകളെ വെറുതെ വിടുക .അവര്‍ ഓടക്കുഴലുമായി കൃഷ്ണവേഷത്തിലെത്തുന്ന മനോഹരമായ ആഹ്ലാദകരമായ കാഴ്ചയെ നശിപ്പിക്കാതിരിക്കുക.കൃഷ്ണനെ സ്‌നേഹിക്കുന്ന ദൈവവിശ്വാസികളായ  അമ്മമാരുടെ പ്രാര്‍ത്ഥനയാണിത്‌

10K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close