IndiaDefence

ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ ശ്രമം : രക്ഷക്കെത്തി ഐ‌എൻഎസ് ത്രിശൂൽ

ന്യൂഡൽഹി : ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാനെത്തിയ സോമാലിയൻ കടൽക്കൊള്ളക്കാരെ ഐഎൻഎസ് ത്രിശൂൽ തുരത്തി. കൊള്ളക്കാർ ഉപയോഗിച്ച ചെറു വഞ്ചി മാർക്കോസ് കമാൻഡോസ് പിടിച്ചെടുത്തു. ഒരു എ കെ 47 നും വെടിയുണ്ടകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു .

രക്ഷപ്പെട്ട 12 കൊള്ളക്കാരെയും അവരുടെ കപ്പലിനേയും കണ്ടെത്താൻ ഇന്ത്യൻ നേവി അന്വേഷണം ആരംഭിച്ചു. ജാഗ് അമർ എന്ന ചരക്ക് കപ്പൽ കൊള്ളയടിക്കാനായിരുന്നു ശ്രമം . ഇന്നുച്ചയ്ക്ക് അമറിൽ നിന്നുള്ള സന്ദേശം എത്തിയതോടെ മിന്നൽ വേഗത്തിലെത്തിയ ഐ‌എൻഎസ് ത്രിശൂൽ കൊള്ള പരാജയപ്പെടുത്തുകയായിരുന്നു.

കപ്പലിലെ 26 ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ നേവി അറിയിച്ചു. 82000 ടൺ ചരക്ക് ആണ് ജാഗ് അമറിൽ ഉണ്ടായിരുന്നത്. 2008 മുതൽ കപ്പൽ കൊള്ളയ്ക്കെതിരെ സ്ഥിരമായി ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പൽ ഗൾഫ് ഓഫ് ഏദനിൽ റോന്ത് ചുറ്റുന്നുണ്ട് .

ഇക്കഴിഞ്ഞ മേയിൽ ലൈബീരിയൻ കപ്പലായ എംവി ലോർഡ് മൗണ്ട് ബാറ്റണെയും ഏദൻ കടലിടുക്കിൽ വച്ച് കടൽ കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവിക സേന രക്ഷിച്ചിരുന്നു.ഒരു മാസം മുൻപ് ഇന്ത്യയും ചൈനയും സംയുക്തമായി ഏദൻ കടലിൽ നിന്നും ചരക്കു കപ്പലിനെ കൊള്ളക്കാരിൽ നിന്നും രക്ഷിച്ചിരുന്നു.

11K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close