അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2026, 08:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കരസേനയ്‌ക്കായി അമേരിക്കയിൽനിന്ന് അത്യാധുനിക ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഭാരതം. അമേരിക്കൻ വിദേശ സൈനിക വിൽപ്പന നടപടിക്രമത്തിലൂടെയാണ് മിസൈലുകൾ സ്വന്തമാക്കാനുള്ള നീക്കം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ പ്രതിഫലനമാണ് പുതിയ കരാറെന്ന് രാജ്യത്തെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി.

ജാവലിൻ മിസൈലുകൾ വാങ്ങുന്നതിനായി ഇന്ത്യൻ കരസേന ലെറ്റർ ഓഫ് ഓഫർ ആൻഡ് അക്‌സപ്റ്റൻസ് (LOA) ഒപ്പുവെച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഈ നീക്കത്തെ അമേരിക്ക സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ കരാറിന്റെ സാമ്പത്തിക മൂല്യമോ ഇന്ത്യ വാങ്ങുന്ന ജാവലിൻ മിസൈലുകളുടെ എണ്ണമോ സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.

ആധുനിക മധ്യദൂര ‘ഫയർ ആൻഡ് ഫോർഗെറ്റ്’ ടാങ്ക്‌വേധ ഗൈഡഡ് മിസൈലാണ് ജാവലിൻ. ലക്ഷ്യം തിരിച്ചറിഞ്ഞതിന് ശേഷം അതിലേക്ക് സ്വയം മാർഗനിർദേശം ചെയ്ത് ആക്രമിക്കാൻ കഴിയുന്ന സംവിധാനമാണ് ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത.

ശത്രുസേനയുടെ ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും നേരിടുന്നതിൽ കരസേനയുടെ ശേഷി വർധിപ്പിക്കാൻ ജാവലിൻ മിസൈലുകൾക്ക് നിർണായക പങ്കുവഹിക്കാനാകും. അതിർത്തി മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾക്കിടെയാണ് ഇന്ത്യയുടെ പുതിയ പ്രതിരോധ നീക്കം.

അമേരിക്കൻ പ്രതിരോധ കമ്പനികളായ RTX-യും ലോക്ക്ഹീഡ് മാർട്ടിനും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജാവലിൻ മിസൈലുകൾ നിർമിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴത്തിലാകുന്നതിന്റെ സൂചന കൂടിയാണ് കരസേനയ്‌ക്കായി ജാവലിൻ മിസൈലുകൾ വാങ്ങാനുള്ള തീരുമാനം.

Tags: Javelin Missiles IndiaUS India Defence DealIndian Armyanti tank missile
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies