ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2026, 10:40 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കര്‍ണാടക മന്ത്രി ബി. നാഗേന്ദ്രയുടെ രാജി അധികാരത്തിലിരിക്കുന്ന മറ്റ് അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര. അഴിമതി ആരോപണത്തില്‍ ബിജെപിയുടെ സമ്മര്‍ദം ശക്തമായിരിക്കെയാണ് നാഗേന്ദ്ര കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ചത്.

ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തിരിച്ചെത്തി 25 ദിവസം പിന്നിടുന്നതിനിടെയാണ് നാഗേന്ദ്ര വീണ്ടും രാജിവച്ചത്. മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ഫണ്ട് ക്രമക്കേട് സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് നാഗേന്ദ്രയ്‌ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുന്നത്.

2024 ജൂണിലും സമാനമായ ആരോപണങ്ങളെ തുടര്‍ന്ന് നാഗേന്ദ്ര രാജിവച്ചിരുന്നു. മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഫണ്ടില്‍നിന്ന് അനധികൃതമായി പണം മാറ്റിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അന്ന് സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിയായിരുന്ന നാഗേന്ദ്രയുടെ രാജി. പിന്നീട് ശിവകുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരം നാഗേന്ദ്ര വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു.

നാഗേന്ദ്രയുടെ തിരിച്ചുവരവിനെതിരെ ബിജെപിയും ജെഡിഎസും കര്‍ണാടക നിയമസഭയ്‌ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരുന്നു. നാഗേന്ദ്രയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ ഒന്ന് മുതല്‍ 10 വരെ റായ്ച്ചൂരില്‍നിന്ന് ബെല്ലാരിയിലേക്ക് മാര്‍ച്ച് നടത്താനും ബിജെപിയും ജെഡിഎസും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് നാഗേന്ദ്രയുടെ രാജി.

കര്‍ണാടക മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ അക്കൗണ്ടന്റായിരുന്ന ചന്ദ്രശേഖരന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെയാണ് കോടികളുടെ ഫണ്ട് ക്രമക്കേട് ആരോപണം പുറത്തുവന്നത്. കോര്‍പ്പറേഷനില്‍ അനധികൃത പണകൈമാറ്റവും ഗ്രാന്റ് തുകയുടെ ദുരുപയോഗവും നടന്നതായി ആരോപിച്ച് ചന്ദ്രശേഖരന്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. 2024 മെയ് മാസത്തിലായിരുന്നു സംഭവം.

അന്നത്തെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര എംഎല്‍എയുടെ പേരും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് പ്രതിപക്ഷം നാഗേന്ദ്രയുടെ രാജിക്കായി ശക്തമായി രംഗത്തെത്തിയത്. തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

ഇപ്പോഴത്തെ രാജിയെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമായി ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. നാഗേന്ദ്രയുടെ രാജി അധികാരത്തിന്റെ മറവില്‍ അഴിമതി നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നാണ് ബി.വൈ. വിജയേന്ദ്ര വ്യക്തമാക്കിയത്.

Tags: Valmiki Corporation ScamB Nagendra ResignationBY Vijayendra BJPKarnataka Congress Government
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies