മുംബൈ : ഇന്ത്യയെന്നാൽ ഇന്ത്യൻ സേനയാണെന്ന വീഡിയോ സന്ദേശവുമായി ഇന്ത്യയുടെ സ്വന്തം വാനമ്പാടി ലതാ മങ്കേഷ്കർ.
രാജ്യസ്നേഹമുണർത്തുന്ന നിരവധി പാട്ടുകൾ ഇന്ത്യക്ക് സമ്മാനിച്ച ലതാ മങ്കേഷ്കർ സേനക്ക് അയച്ച ഭായ് ദൂജ് മെസ്സേജാണ് ഇന്ത്യയെന്നാൽ ഇന്ത്യൻ സേനയാണെന്ന സന്ദേശം.
ഭായ് ദൂജ് മെസ്സേജിന്റെ അടുത്ത ഭാഗം ഇങ്ങനെയായിരുന്നു.
‘സല്യൂട്ട് ഇന്ത്യൻ സേന, ഞാൻ നിങ്ങളുടെ സഹോദരി,ഞങ്ങൾ തീർച്ചയായും നിങ്ങളേ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നു‘
ഇതാദ്യമായല്ല ലതാ മങ്കേഷ്കർ ഇന്ത്യൻ സേനക്ക് അഭിവാദ്യമർപ്പിച്ച് സന്ദേശമയക്കുന്നത്.
കഴിഞ്ഞ തവണ തന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങിയ ഫാൻസുകാരോട് ഇന്ത്യൻ സേനക്കായാണ് സംഭാവനകൾ ചെയ്യേണ്ടതെന്നും,അവർക്കാണ് ആശംസകൾ അർപ്പിക്കേണ്ടതെന്നും അവർ പറഞ്ഞിരുന്നു.