ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് ചരിത്ര നേട്ടമായി ഗ്ളൈഡ് ബോംബ് പരീക്ഷണം വിജയമായി . ഡിആർഡിഒയും ഡിഫൻസ് റിസർച്ചും സംയുക്തമായി വികസിപ്പിച്ചെടുത്ത തദ്ദേശീയ ഗ്ളൈഡ്ബോംബ് ഒഡിഷയിലെ രിൽ നിന്നാണ് വിജയകരമായി പരീക്ഷിച്ചത്.
പോർവിമാനത്തിൽ നിന്ന് തൊടുത്തു വിട്ട സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ എന്നറിയപ്പെടുന്ന ബോംബ് ലക്ഷ്യ സ്ഥാനം കൃത്യമായി ഭേദിച്ചു. മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത് മൂന്നും വിജയമായിരുന്നു.
പരീക്ഷണ വിജയത്തെ തുടർന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ വ്യോമസേനയെ അഭിനന്ദിച്ചു. നൂറുകിലോമീറ്റർ പരിധിക്കുള്ളിൽ ഭൂതല ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധമാണിതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ആയുധം ഉടൻ തന്നെ വ്യോമസേനയുടെ ഭാഗമാകുമെന്ന് ഡിആർഡിഒ ചെയർമാൻ പറഞ്ഞു.