എറണാകുളം : അമീർ ഉൾ ഇസ്ലാമിന് വധ ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു.
മറ്റൊരാൾക്കും ഈ ഗതി വരരുത്.നീതി ഇപ്പോഴാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
വിധിയിൽ സന്തോഷമുണ്ടെന്നും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നുമാണ് എഡിജിപി ബി സന്ധ്യ പ്രതികരിച്ചത്.