തൃശൂർ: കലോത്സവത്തിന്‍റെ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 190 പോയിന്‍റുമായി കോഴിക്കോട് മുന്നിൽ. 186 പോയിന്‍റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.
52 ഇനങ്ങളിലെ മത്സരങ്ങളാണ് ആദ്യദിനം പൂർത്തിയായത്. കോഴിക്കോടിനും പാലക്കാടിനും വെല്ലുവിളി ഉയർത്തി ആതിഥേയരായ തൃശൂരും തൊട്ടുപിന്നാലെയുണ്ട്. 184 പോയിന്‍റ് നേടി തൃശൂരിനൊപ്പം മലപ്പുറവും കണ്ണൂരും വെല്ലുവിളി ഉയർത്തുന്നുണ്ട്.